മേപ്പയ്യൂരിലെ ടാക്സി ഡ്രൈവറായ കളരി പറമ്പിൽ വിജീഷ് കുഴഞ്ഞുവീണ് മരിച്ചു


Advertisement

മേപ്പയൂർ: മേപ്പയ്യൂരിലെ ടാക്സി ഡ്രൈവറായ കളരി പറമ്പിൽ വിജീഷ് കുഴഞ്ഞുവീണ് മരിച്ചു. 35 വയസായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മേപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊതുദർശനത്തിന് ശേഷം മൃതദേഹം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Advertisement

നാരായണൻ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ അഞ്ജു. മക്കൾ റിഷൽ വൈഗവ്, ദേവ്ന റിഥി. സഹോദരി: ബിന്ദു ചെമ്പ്ര

Advertisement
Advertisement