മെഡിക്കല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക; കൊയിലാണ്ടിയില്‍ പ്രതിഷേധ ധര്‍ണ്ണയുമായി കെ.എസ്.എസ്പി.യു


കൊയിലാണ്ടി: കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി മിനി സിവില്‍ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ്ണ നടത്തി. രാവിലെ 10 മണിക്ക് കൊയിലാണ്ടി എസ്.ബി.ഐയുടെ യുടെ മുന്നില്‍ നിന്നുമാണ് ധര്‍ണ്ണ ആരംഭിച്ചത്.

പെന്‍ഷന്‍ പരിഷ്‌ക്കരണ, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പന:സ്ഥാപിക്കുക, പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, മെഡി സെപ്പിലെ അപാകതകള്‍ പരിഹരിക്കുക, മെഡിക്കല്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുക, എക്‌സ് ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് മറ്റു പെന്‍ഷന്‍ കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.


ധര്‍ണ്ണ കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ പി.സുധാകരന്‍ മാസ്റ്റര്‍, ജില്ലാ കമ്മറ്റി മെമ്പര്‍ സുകുമാരന്‍ മാസ്‌റര്‍, ജോയിന്റ് സെക്രട്ടറി എം.എം. ചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് സെക്രട്ടറി ശ്രീധരന്‍ അമ്പാടി സ്വാഗതവും, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എന്‍.കെ. വിജയഭാരതി ടിച്ചര്‍ നന്ദിരേഖപ്പെടുത്തി.