പുളിയഞ്ചേരി ചതുപ്പില്‍ പശു താഴ്ന്നു; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാസേന


കൊയിലാണ്ടി: പുളിയഞ്ചേരി ഷാപ്പിന് സമീപം മുണ്ട്യടിത്താഴ വയലില്‍ ചതുപ്പില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. പശു ചതുപ്പില്‍ താഴ്ന്നുകിടക്കുകയാണെന്ന് കണ്ട ഉടമ കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

തോട്ടനാരിക്കുനി രഞ്ജുവിന്റെ പശുവാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി.ഒ പ്രദീപ് കെ.യുടെ നേതൃത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

കൗ ഹോസ് ഉപയോഗിച്ച് പശുവിനെ നാട്ടുകാരുടെയും സഹായത്തോടെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. എഫ്.ആര്‍ഒമാരായ ഹേമന്ത്.ബി, ഇര്‍ഷാദ്.പി.കെ, ബബീഷ്.പി.എം, റഷീദ് കെ.പി, ഹോം ഗാര്‍ഡ് രാജേഷ്.കെ.പി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.