ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ദമ്പതികള്‍ വെള്ളത്തില്‍ മുങ്ങി; ഭാര്യയ്ക്കായി തിരച്ചില്‍
തൃശൂര്‍: തൃശൂര്‍ പാഞ്ഞാള്‍ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി. കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
ഗിരീഷും ഭാര്യയും കുളത്തില്‍ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ തുടരുകയാണ്.