കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാക്കള്‍ ഡ്യൂട്ടി ഡോക്ടര്‍ വേണ്ട വിധം പരിശോധിച്ചില്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതായും നേഴ്‌സിനെ മര്‍ദിച്ചതായും പരാതി
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയ യുവാക്കള്‍ ഡ്യൂട്ടി ഡോക്ടര്‍ വേണ്ട വിധം പരിശോധിച്ചില്ലെന്ന് പറഞ്ഞ് അസഭ്യം പറയുകയും മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് മറ്റുള്ളവരെ പരിശോധിക്കുന്നത് തടഞ്ഞതായും പരാതി.
ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിച്ച നേഴ്സിനെയും മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. സംഭവത്തില്‍ നേഴ്‌സ് അരുണിനാണ് പരിക്ക് പറ്റിയത്.
ആശുപശ്രിയില്‍ നിന്നും വിളിച്ചത്പ്രകാരം എത്തിയ പോലീസ് സംഭവ സ്ഥലത്ത് വെച്ച് 3 പേരേ കസ്റ്റഡിയില്‍ എടുത്തു. മുഹമ്മദ് ഷമീം (19), മുഹമ്മദ് ഷാജഹാന്‍ (20), മുഹമ്മദ് അദിനാന്‍ (18) എന്നിവരാണ് കസ്റ്റഡിയിലായതെന്നാണ് ലഭിക്കുന്ന വിവരം.
സഹോദരിയെ ചികിത്സിക്കാന്‍ എത്തിയ യുവാവ് ചികിത്സ പോര എന്ന് പറഞ്ഞ് വഴക്കിട്ടിരുന്നു. പിന്നീട് നാട്ടില്‍ നിന്ന് ഫോണ്‍ ചെയ്ത് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അക്രമം നടത്തുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ അക്രമം നടത്തിയിട്ടില്ലെന്നും പ്രകോപനമുണ്ടാക്കിയത് ആശുപത്രി ജീവനക്കാരാണെന്നും പുറത്ത് നിന്ന് ആരെയും വിളിച്ചുവരുത്തി അക്രമം നടത്തിയിട്ടില്ലെന്നും കസ്റ്റഡിയിലുള്ളവര്‍ പറയുന്നത്.
പ്രതികള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഡോക്ടറെ അസഭ്യം പറഞ്ഞതിന് പരാതി നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.