സ്വീകരിച്ചത് 300 ലധികം പരാതികള്‍, ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ നേത്രപരിശോധനയും; ജനങ്ങള്‍ക്ക് ഉപകാരപ്രദമായി പയ്യോളിയില്‍ ജനമൈത്രി പോലീസ് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത്
പയ്യോളി: ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പയ്യോളി സബ്ഡിവിഷന്‍ തലത്തില്‍ ആക്കുല്‍ വയല്‍ ഉന്നതി പരിസരത്ത് ബി ടി എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വകുപ്പുദ്യോഗസ്ഥന്മാര്‍ അദാലത്തില്‍ പങ്കെടുത്തവരുടെ 300 ല്‍ അധികം പരാതികള്‍ നേരിട്ട് സ്വീകരിക്കുകയും അദാലത്തില്‍ പങ്കെടുത്തവര്‍ക്ക് നേത്ര പരിശോധനയും ആയുര്‍വേദം അലോപ്പതി പരിശോധനയും നടത്തി. കൂടാതെ പോലീസിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകമായ പ്രേമന്‍ മുചുകുന്ന് സംവിധാനം ചെയ്ത ജില്ലയിലെ വനിതാ പോലീസുകാരുടെ അനന്തരം ആനി എന്ന നാടകവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ചടങ്ങില്‍ തുറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്പി ശ്യാംലാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പഞ്ചായത്ത് അംഗം രാമകൃഷ്ണന്‍ ജയശ്രീ എസ് വാര്യര്‍, വടകര ജില്ല ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സരള എസ് നായര്‍, പയ്യോളി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഓ സജീഷ് എ.കെ എന്നിവര്‍ ആശംസ അര്‍പ്പിച്ച ചടങ്ങില്‍ വടകര ഡിവൈഎസ്പി ഹരിപ്രസാദ് നന്ദിയും പറഞ്ഞു.