‘പുതുതലമുറ വായിക്കപ്പെടേണ്ട അക്ഷരങ്ങളാണ് എം.ടി മലയാളക്കരയില്‍ നിര്‍വ്വഹിച്ചത്’; നടുവണ്ണൂര്‍ ജിഎച്ച്എസ്എസില്‍ എം.ടി അനുസ്മരണം


നടുവണ്ണൂര്‍: നടുവണ്ണൂര്‍ ജിഎച്ച്എസ്എസ് ല്‍ എം.ടി യുടെ വിയോഗത്തില്‍ അനുസ്മരണം നടത്തി. മഴവില്‍ കലാ കൂട്ടായ്മയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നടത്തിയ യോഗം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജീവന്‍ മക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

കവിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കീര്‍ത്തന ശശി അനുസ്മരണ ഭാഷണം നടത്തി. പുതുതലമുറ വായിക്കപ്പെടേണ്ട അക്ഷരങ്ങളാണ് എം.ടി മലയാളക്കരയില്‍ നിര്‍വ്വഹിച്ചതെന്ന് അനുസ്മരണ യോഗത്തില്‍ പറഞ്ഞു. ഹെഡ്മാസ്റ്റര്‍ എന്‍.എം. മൂസ്സക്കോയ അധ്യക്ഷനായ ചടങ്ങില്‍ വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ജാഹ്നവി സൈറ സ്വാഗതം പറഞ്ഞു.
സാജിദ് വി.സി, ദിലീപ് കീഴൂര്‍, നൗഷാദ് വി.കെ, സുജാല്‍ സി.പി എന്നിവര്‍ സംസാരിച്ചു.