‘ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു’; അനുസ്മരണവും പുഷ്പാര്‍ച്ചനയുമായി കേരള എന്‍ജിഒ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച്


Advertisement

കൊയിലാണ്ടി: കേരള എന്‍ജിഒ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ് ഉമാശങ്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Advertisement

ഗാന്ധിജി ജീവിച്ചിരുന്ന കാലഘട്ടത്തിലേക്കാള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പ്രസക്തി വര്‍ദ്ധിച്ച കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് പ്രദീപ് സായ് വേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ്, ഷാജി മനേഷ് എം, രാമചന്ദ്രന്‍ കെ, പങ്കജാക്ഷന്‍, എം. രജീഷ് ഇ.കെ പ്രേംലാല്‍, അനില്‍കുമാര്‍ മരക്കുളം, തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
Advertisement