മലപ്പുറം കൊണ്ടോട്ടിയില്‍ താമസ സ്ഥലത്ത് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി


മലപ്പുറം: കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബി.കോം വിദ്യാര്‍ത്ഥി വസുദേവ് റെജി (20) ആണ് മരിച്ചത്.

താമസിക്കുന്ന ഫ്‌ലാറ്റിനുള്ളിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എറണാകുളം കോതമംഗലം സ്വദേശിയാണ് വസുദേവ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.