തിക്കോടി പള്ളിക്കരയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; ആയിരത്തോളം തേങ്ങകള്‍ കത്തിനശിച്ചു


തിക്കോടി: തിക്കോടിയില്‍ തേങ്ങാകൂടക്ക് തീ പിടിച്ചു. പള്ളിക്കരയില്‍ കണ്ടല്‍ രാരോത്ത് ഹൗസില്‍ ഗോപാലന്റെ വീട്ടുപറമ്പിലെ തേങ്ങാകൂടയ്ക്കാണ് തീപിടിച്ചത്. ആണ് ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. തീപിടുത്തത്തില്‍ ഏകദേശം ആയിരത്തോളം തേങ്ങ കത്തി നശിച്ചു.


വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി.ഓ പി കെ ബാബുവിന്റെ നേതൃത്വത്തില്‍ എത്തുകയും തീ അണക്കുകയും ചെയ്യുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിധിപ്രസാദ് ഇ.എം, ലിനീഷ് എം, അനൂപ് എന്‍പി, സനല്‍രാജ് കെ.എം, ഇന്ദ്രജിത്ത്, ഹോം ഗാര്‍ഡ് രാജീവ് വി.ടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.