കനത്ത മഴ: കൊയിലാണ്ടി അരിക്കുളം റോഡിൽ തെങ്ങ് ഇലക്ട്രിക് പോസ്റ്റിലേക്ക് വീണു


കൊയിലാണ്ടി: കനത്ത മഴയില്‍ അരിക്കുളം റോഡിൽ പെരുവട്ടൂരില്‍ തെങ്ങ് ഇലക്ട്രിക് പോസ്റ്റിലും റോഡിലും വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള തെങ്ങ് ഇലക്ട്രിക് പോസ്റ്റില്‍ തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ മജീദ് എമ്മിന്റെ നേതൃത്വത്തില്‍ ഹേമന്ത് ബി, ഷിജു ടി.പി, അനൂപ് എന്‍.പി, ഷാജു കെ, ഹോം ഗാര്‍ഡുമാരായ രാജേഷ് കെ.പി, സുജിത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.