വടകര പഴയസ്റ്റാൻഡ് പരിസരത്തെ കടകൾ കുത്തിതുറന്ന് പണം കവർന്ന കേസ്; ഇരിങ്ങൽ സവദേശി അറസ്റ്റിൽ


വടകര : പഴയ സ്റ്റാൻഡിന് സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിന് മുൻവശത്തെ വനിതാ റോഡിലെ പത്തിലധികം കടകളിൽ പരക്കെ മോഷണം നടന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഇരിങ്ങൽ കോട്ടക്കൽ കദീജ മൻസിൽ ഫിറോസ് എന്ന തത്തമ്മ ഫിറോസ് (42)ആണ് അറസ്റ്റിലായത്. മോഷണം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്

തലശ്ശേരിയിൽ മറ്റൊരു കവർച്ചാ കേസിൽ അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിലാണ് വടകരയിലെ മോഷണവും വെളിപ്പെടുത്തിയത്. തുടർന്ന് വടകര പോലിസ് തലശ്ശേരിയിലെത്തി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

നവംബർ 4 ന് പുലർച്ചെയായിരുന്നു സംഭവം. വി കെ ലോട്ടറി, ലക്കി ​ഗ്രോസറി, കല്ലിങ്കൽ സ്റ്റോർ തുടങ്ങി പതിനാലോളം കടകളിലായിരുന്നു മോഷണം നടന്നത്. കടകളുടെ പൂട്ട് തകർത്തായിരുന്നു അകത്തുകടന്നത്. പ്രതി ആയുധവുമായി എത്തുന്നത് ഒരു കടയിലെ സിസിടിവിയിൽ പതിയുകയും ഇയാൾ ആ ക്യാമറ തകർക്കുകയും ചെയ്തിരുന്നു.