കൊയിലാണ്ടി കൊല്ലത്ത് ചരക്ക് ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം


Advertisement

കൊയിലാണ്ടി: കൊല്ലത്ത് ചരക്ക് ലോറി കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ചരക്ക്‌ലോറി ചന്ദ്രന്‍ സ്‌റ്റോറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. എതിര്‍ദിശയില്‍ നിന്നും വന്ന ബസ്സ് ലോറിയിലേയ്ക്ക് ഇടിക്കുമെന്ന രീതിയില്‍ വന്നതോടെ ലോറി ഡ്രൈവര്‍ പെട്ടെന്ന് സൈഡിലേയ്ക്ക് വെട്ടിച്ചപ്പോഴാണ് കടയിലേയ്ക്ക് ഇടിച്ചുകയറിയതെന്ന് വ്യാപാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവ സമയം കടയുടമയായ ചന്ദ്രന്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയതായിരുന്നു. കടയുടെ ബോര്‍ഡ്, മുന്‍പില്‍ വെച്ചിരുന്ന സാധനങ്ങളെല്ലാം നശിച്ചതായി കടയുമ ചന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അപകടത്തില്‍ ലോറിയുടെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അപകട സ്ഥലത്ത് നിന്നും ലോറി മാറ്റി.

Advertisement
Advertisement