കോഴിക്കോട് ദേശീയപാതയില്‍ റോഡ് ഇടിഞ്ഞ് ചരക്ക് ലോറി മറിഞ്ഞു
കോഴിക്കോട്: റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. രാമനാട്ടുകര- വെങ്ങലം ബൈപ്പാസിലാണ് സംഭവം. വെളളിയാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും ആലപ്പുഴലേക്ക് പോകുന്ന ചരക്ക് ലോറിയാണ് മറിഞ്ഞത്.
സംഭവത്തില്‍ ലേറി ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം സമീപ പ്രദേശത്ത് മഴ പെയ്തിരുന്നു. പ്രധാന റോഡില്‍ നിന്നും സമീപത്തെ സര്‍വ്വീസ് റോഡിലേക്കാണ് ലോറി മറിഞ്ഞത്. സംഭവത്തില്‍ റോഡിന്റെ 20 മീറ്ററിലധികം ഭാഗമാണ് ഇടിഞ്ഞത്.