കോഴിക്കോട് പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


Advertisement

കോഴിക്കോട്: പന്തീരങ്കാവ് അറപ്പുഴ പാലത്തിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisement

ബോണറ്റില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്.

Advertisement

മീഞ്ചന്തയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Advertisement

Summary: A car caught fire while running at Pantheerankavu in Kozhikode