ചെങ്ങോട്ട് കാവിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു


ചെങ്ങോട്ട്കാവ്: കൊയിലാണ്ടി ചെങ്ങോട്ട്കാവ് ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. ഇന്ന് രാത്രി 10 മണിയോടെ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ് സംഭവം.

ചെങ്ങോട്ട്കാവില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന നാനോ കാര്‍ ആണ് കത്തിയത്. കാറിലുണ്ടായിരുന്ന രണ്ടു പേർ തീപ്പിടുത്തമുണ്ടായ ഉടനെ പുറത്തിറങ്ങിയതിനാല്‍ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. നിമിഷ നേരം കൊണ്ട് തീ ആളിപ്പടരുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.