നിമിഷനേരംകൊണ്ട് തീഗോളമായി കാര്‍; പന്തീരങ്കാവില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു


Advertisement

കോഴിക്കോട്: പന്തീരങ്കാവ് മെട്രോ ഹോസ്പിറ്റലിന് സമീപം കൂടത്തുംപാറയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 5.20നായിരുന്നു സംഭവം. മലപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഹൈലൈറ്റ് മാളിലേക്ക് വന്നവരുടെ കാറാണ് കത്തിനശിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കെ ക്ലച്ചിന് തകരാര്‍ സംഭവിക്കുകയായിരുന്നു.

Advertisement

കാര്‍ നിര്‍ത്തി ബോണറ്റ് തുറന്ന പരിശോധിക്കുന്നതിനിടെ പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. പന്തീരങ്കാവ് പൊലീസും മീഞ്ചന്ത ഫയര്‍ യൂണിറ്റും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.

Advertisement

ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. നീണ്ട ഗതാഗതക്കുരുക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.

Advertisement

Summary: A car caught fire in pantheerankavu