പൊഴുതന ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് വടകര രജിസ്ട്രേഷനിലുള്ള കാർ


മാനന്തവാടി: പൊഴുതന ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. വൈത്തിരി ഭാഗത്തുനിന്നും വരികയായിരുന്ന ബസും മാനന്തവാടി ഭാഗത്തുനിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വടകര രജിസ്‌ട്രേഷനിലുള്ള കെ.എല്‍ 18 ടി 8686 നമ്പറിലുള്ള ഇഗിനിസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.