ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം ട്രാന്‍സ്‌ഫോമറിനരികിലെ കുറ്റിക്കാടിന് തീപ്പിടിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം കുറ്റിക്കാടിന് തീപ്പിടിച്ചു. മേല്‍പ്പാലത്തിന് അരികിലെ ട്രാന്‍സ്‌ഫോര്‍മറിന് അടുത്തായിരുന്നു സംഭവം. ഇന്ന് വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തി വെള്ളം ഉപയോഗിച്ച് തീയണച്ചു. എ.എസ്.ടി.ഒ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, എഫ്.ആര്‍.ഒമാരായ വി.കെ.ബിനീഷ്, എം.വി.ശ്രീരാഗ്, പി.വി.മനോജ്, ഹോം ഗാര്‍ഡ് സുജിത്ത് എന്നിവര്‍ തീയണച്ചു.