വടകരയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്



പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം നടന്നത്.

വടകരയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലെ യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഴകാരണം റോഡില്‍ നിന്നും തെന്നിയതാകാമെന്നാണ് കരുതുന്നത്.

Summary: A bus coming from Vadakara to Koyilandy went out of control and hit the divider. Passengers injured