അരിക്കുളം സ്വദേശിയായ ബിഎസ്എഫ് ജവാന്‍ മിസോറാമില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു


അരിക്കുളം : ജോലിയ്ക്കിടെ മിസോറാമില്‍ വെച്ച് അരിക്കുളം സ്വദേശിയായ ബിഎസ്എഫ് ജവാന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പറമ്പത്ത് പുളിക്കുല്‍ മീത്തല്‍ രമേശന്‍ ആണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു.

അച്ഛന്‍ : കുഞ്ഞിരാമന്‍.

അമ്മ: പരേതയായ ചോയിച്ചി.

ഭാര്യ: രാധിക (കല്ലോട്).

മക്കള്‍: അഭിഷേക്, അനുരുദ്.

സഹോദരങ്ങള്‍: രവീന്ദ്രന്‍ (കേരള പോലീസ് ), ശോഭ (മാളിക്കടവ്). ഇന്ന് രാവിലെ 8മണി മുതല്‍ 9 മണി വരെ ചാലിക്കര ടൗണില്‍ പൊതുദര്‍ശനം. ശേഷം സംസ്‌കാരം രാവിലെ 9 മണിക്ക് ചാലിക്കരയിലെ വീട്ടുവളപ്പില്‍ പൂര്‍ണ്ണ ബഹുമതികളോടെ സംസ്‌കരിക്കും.

Summary: a-bsf-jawan-from-arikulam-died-due-to-heart-attack-while-on-duty-in-mizoram.

mid2]