ശ്രീ മുതുകൂറ്റിൽ പരദേവതാ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു 


Advertisement

കൊയിലാണ്ടി: ശ്രീ പൊയിൽക്കാവ് മുതുകൂറ്റിൽ പരദേവതാ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശം നടത്തുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ അഷ്ടബന്ധ നവീകരണ സമിതി രക്ഷാധികാരി പി.കണ്ണൻ ബ്രോഷർ സമിതി ജനറൽ കൺവീനർ എ.ശശീന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ചു.

Advertisement

ചടങ്ങിൽ ക്ഷേത്രം മേൽശാന്തി അനന്തകൃഷ്‌ണൻ നമ്പൂതിരി, ബ്രോഷറിൽ ക്ഷേത്ര ഐതിഹ്യവും ചരിത്രവും തയ്യാറാക്കിയ ജയകൃഷ്ണൻ ഹാർട്ട് ഓഫ് എംപതി, പി.ബാലഗോപാലൻ, എം.കെ.രവീന്ദ്രൻ, അഡ്വ: എൻ.അജീഷ്, സത്യനാരായണൻ, ശ്രീജിത്ത്, അഡ്വ:ടി.സി.വിജയൻ, ശാന്ത തുളസി, ലക്ഷ്മി അമ്മ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement

summary: A brochure of the Ashtabandha Reformed Kalasha of Sri Muthukoot Paradevata Temple was released