പാവങ്ങാട് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് മുകളിൽ മരക്കൊമ്പ് പൊട്ടി വീണു; മുൻവശത്തെ ചില്ല് തകർന്നു


പാവങ്ങാട്: കെഎസ്ആർടിസി ബസിന് മുകളിൽ മരത്തിന്റെ കൊമ്പ് പൊട്ടി വീണ് ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു. ഇന്ന് ഉച്ചയ്ക്ക് 1.50 ഓടെ പാവങ്ങാട് ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

തലശ്ശേരി നിന്നും തൃശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ലിൽ റോഡ്സെെഡിലെ തണൽമരത്തിന്റെ കൊമ്പ് പൊട്ടി വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ബസിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു.

യാത്രക്കാരെ മറ്റൊരുബസിൽ കയറ്റിവിട്ടു. അ​ഗ്നിരക്ഷാസേനയെത്തി മരക്കൊമ്പ് മുറിച്ച് മാറ്റി. ശേഷം അപകടത്തിൽപെട്ട ബസ് കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാറ്റി.