ശക്തമായ കാറ്റിൽ അരങ്ങാടത്ത് മരക്കൊമ്പ് പൊട്ടിവീണു


കൊയിലാണ്ടി: ശക്തമായ കാറ്റിൽ അരങ്ങാടത്ത് ദേശീയപാതയോരത്ത് മരക്കൊമ്പ് പൊട്ടിവീണു. റോഡരികിലുള്ള തണൽമരത്തിന്റെ കൊമ്പാണ് പൊട്ടിവീണത്. ഇന്നലെ വെെകീട്ട് ആറരയോടെയാണ് സംഭവം.

റോഡിലേക്ക് വീണ കൊമ്പ് നാട്ടുകാർ ചേർന്ന് റോഡരികിലേക്ക് മാറ്റിയിട്ടു. തുടർന്ന് ഫയർ സ്റ്റേഷനിൽ വിവിരം അറിയിക്കുകയായിരുന്നു. അവരെത്തി മരത്തിൽ പൊട്ടി തൂങ്ങിക്കിടന്ന മറ്റൊരു കൊമ്പ് മുറിച്ചുമാറ്റി.

​ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ് കെ യുടെ നേതൃത്വത്തിൽ സേനാം​ഗങ്ങളെത്തിയാണ് മരക്കൊമ്പ് മുറിച്ച് മാറ്റിയത്. ഒടിഞ്ഞ കൊമ്പ് താഴേക്ക് വീഴാത്തതിനാലും കൃത്യമയത്ത് ഇടപെട്ട് മുറിച്ചുമാറ്റിയതിനാലും വലിയ അപകടമാണ് ഒഴിവായത്.