ഇരിങ്ങണ്ണൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തലശ്ശേരിയില്‍ പുഴയില്‍ മരിച്ച നിലയില്‍
എടച്ചേരി: ഇരിങ്ങണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി തലശേരി തോട്ടുമ്മല്‍ കുയ്യാലി പുഴയില്‍ മരിച്ച നിലയില്‍. ഇരിങ്ങണ്ണൂര്‍ കായപ്പനച്ചി കൂവുള്ളതില്‍ സനില്‍ കുമാറിന്റെയും മിനിയുടെയും മകള്‍ സന്മയയാണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു.
ചൊക്ലി രാമ വിലാസം ഹയര്‍സെക്കന്ററി സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സ്കൂളിലെ നാടകത്തില്‍ അഭിനയിക്കുന്ന സന്മയ റിഹേഴ്സലിന് പോവുകയാണെന്ന് പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയത്. കുട്ടിയുടെ അമ്മയുടെ വീട് തോട്ടുമ്മലാണ്.
മൃതദേഹം തലശ്ശേരി ഗവ.ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം തിങ്കളാഴ്ച്ച വൈകീട്ട് വീട്ടുവളപ്പില്‍. സഹോദരന്: മയൂഖ്.