താമരശ്ശേരി – മുക്കം സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കൂരാച്ചുണ്ട് സ്വദേശിയായ 19-കാരന്‍
താമരശ്ശേരി: താമരശ്ശേരി – മുക്കം സംസ്ഥാന പാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രകനായ കൂരാച്ചുണ്ട് സ്വദേശി മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തില്‍ ജീവന്‍ ബിനു(19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
താമരശ്ശേരി മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സഹയാത്രികനായ കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദര്‍ശ് (22) സാരമായി പരിക്കേറ്റു. ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ റോഡരികില്‍ നിന്നുംതെന്നി വീണ് സ്‌കൂട്ടറില്‍ നിന്ന് ഇരുവരും ലോറിയ്ക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ ജീവനെ കെ.എം.സി.ടി ആശുപത്രയിലും ആദര്‍ശിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
കൂരാച്ചുണ്ടിലെ വ്യാപാരി ബിനുവിന്റെ മകനാണ്. കല്ലാനോട് സെന്റ്: മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ജീവന്‍. അമ്മ വിജിത.