ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പതിനേഴുകാരിയെ ചെന്നൈയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; കേസില്‍ യുവാവ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയില്‍
കോഴിക്കോട്: നഗരത്തിലെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായ പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേലെകരിഞ്ഞവിള എസ്.എം. ആഷിഷാണ് (19) മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ഇയാള്‍ ചെന്നൈയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് മരമലൈനഗറിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയാണ് യുവാവ്.
വിനോദയാത്രയ്ക്ക് ക്ഷണിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് യുവതിയെ ചെന്നൈയിലേക്കെത്തിക്കുകയായിരുന്നു. പീഡിപ്പിച്ചശേഷം കോഴിക്കോട്ടേക്ക് ട്രെയിനില്‍ യുവതിയെ തിരിച്ചയക്കുകയും ചെയ്തു.
മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുദര്ശന്, മെഡിക്കല്‍ കോളേജ് എസ്.ഐ ഷാജു വര്‍ഗീസ്, എ.എസ്.ഐമാരായ ബി ബിവീഷ്, എ രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഇ.കെ അനൂപ് ലാല്‍ എന്നിവരടങ്ങിയ പോലീസ് സംഘം തമിഴ്നാട്ടിലെത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്.