തിരുവമ്പാടിയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു


തിരുവമ്പാടി: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തിരുവമ്പാടി തടായില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ശബ്‌ന ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.

തിരുവമ്ബാടി-ഓമശ്ശേരി റോഡില്‍ അമ്ബലപ്പാറ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം. സഹോദരി ഷഹന ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.  പരിക്കേറ്റതിനെ തുടർന്ന് ഇരുവരെയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു.


കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സഹോദരി ഷഹ്ന പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി. മാതാവ്: ജമീല, സഹോദരന്‍: ഷാനിഫ്.