ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു


വടകര: ലോകനാര്‍കാവ് ചിറയില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. ചല്ലിവയലില്‍
മമ്മള്ളിയില്‍ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചരയോടെയാണ് സംഭവം.

സുഹൃത്തുകള്‍ക്കൊപ്പം ചിറയിൽ നീന്താനെത്തിയതായിരുന്നു. തുടര്‍ന്ന് ചിറ നീന്തി മറ്റൊരു വശത്ത് പോയി തിരിച്ചു നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. മസില്‍ കയറിയതാണെന്നാണ് പ്രാഥമിക സംശയം.

അഭിനവിനെ കാണാതായതോടെ സഹൃത്തുകള്‍ സമീപത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിവന്ന് കുളത്തില്‍ നിന്നും കുട്ടിയെ പുറത്തെടുത്ത് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മേപ്പയിൽ മിഡറ്റ് കോളജിൽ നിന്നും പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിയാണ്. അച്ഛൻ: ബിനീഷ്. അമ്മ: പ്രതിഭ. സഹോദരി: അലോന.