അത്തോളി സ്വദേശിയായ പതിനാറുകാരന്‍ കുഴഞ്ഞ് വീണു മരിച്ചു
കൊയിലാണ്ടി: പതിനാറുകാരന്‍ കുഴഞ്ഞ് വീണു മരിച്ചു. കുടക്കല്ല് എടത്തില്‍ കണ്ടി ഹേമന്ദ് ശങ്കറാണ് മരിച്ചത്. അത്തോളി ജിവിഎച്ച്എസ്എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം ഓടുന്നതിനിടെയാണ് ഹേമന്ദ് കുഴഞ്ഞ് വീണത്. പതിവായി കൂട്ടുകാര്‍ക്കൊപ്പം അതിരാവിലെ ഓടാറുള്ളതാണ്. ഇന്നും വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. എന്നാല്‍ ഓടുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അനില്‍ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. സഹോദരന്‍: അശ്വന്ത്