ക്ലിനിക്കിലെത്തിയ 15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസില്‍ കോഴിക്കോട്ട് ഡോക്ടര്‍ അറസ്റ്റില്‍


കോഴിക്കോട്: ക്ലിനിക്കിലെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ ക്ലിനിക്കിൽ പരിശോധന നടത്തുന്ന ഡോക്ടറായ സി.എം. അബൂബക്കറാണ് അറസ്റ്റിലായത്. കസബ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരിശോധനയ്ക്കായി ക്ലിനിക്കിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.