മഴക്കെടുതി; കൊയിലാണ്ടി കോതമംഗലം ജി.എല്‍.പി സ്‌കൂളിന് നാളെ അവധി


കൊയിലാണ്ടി: കനത്ത മഴയെതുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന കോതമംഗലം ജി.എല്‍.പി സ്‌കൂള്‍ നാളെ മുതല്‍ അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചിരിക്കുന്നത്.


കൊയിലാണ്ടി നഗരസഭയിലെ 29,31,32 വാര്‍ഡുകളിളെ വീടുകളില്‍ വെള്ളെ കയറിയതിനെ തുടര്‍ന്ന് 13 കുടുംബങ്ങളെ കോതമംഗലം സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് ഇന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 16 പുരുഷന്‍മ്മാര്‍, 21 സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിങ്ങനെ 39 പേരാണ് ക്യാമ്പിലുള്ളത്.