കോഴിക്കോട് ട്യൂഷന് പോയ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം


ചേവായൂര്‍: ട്യൂഷന് പോയ പതിനൊന്നുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈസ്റ്റ് കുടില്‍തോട് വൃന്ദാവന്‍ റോഡില്‍ ഇന്നലെ വൈകിട്ടാണ് സംഭവം.

ട്യൂഷന് പോകാനിറങ്ങിയതായിരുന്നു കുട്ടി. ഇതിനിടെ കാറിലെത്തിയ സംഘത്തില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങി നില്‍ക്കുകയും മറ്റൊരാള്‍ പുറകിലൂടെ വന്ന് കുട്ടിയെ ബലമായി കൈപിടിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ അതിലൊരാളുടെ കൈയില്‍ കടിച്ച് കുട്ടി ഓടി അടുത്ത വീട്ടില്‍ പോയി കാര്യം പറയുകയായിരുന്നു. ഇതോടെ സംഘം പെട്ടെന്ന് തന്നെ കാറെടുത്ത് രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.