കടയടപ്പ് സമരം അവസാനിച്ചു; റേഷന്‍ കടകള്‍ ഇന്ന് തുറക്കും
കോഴിക്കോട്: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ നടത്തിയ കടയടപ്പ് സമരത്തിന് ശേഷം റേഷന്‍ കടകള്‍ ഇന്ന് തുറക്കും.
വേതനപാക്കേജ് പരിഷ്ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് രണ്ട് ദിവസമായിരുന്നു വ്യാപാരികള്‍ കടയടപ്പ് സമ രം നടത്തിയത്. ശനിയാഴ്ച കണക്കെടുപ്പ് പ്രമാണിച്ചു ള്ള അവധിയും ഞായറാഴ്ച പൊതു അവധിയുമായതിനാല്‍ നാല് ദിവസം പൊതുവിതരണ കേന്ദ്രം തുറന്നിരുന്നില്ല.
റേഷന്‍ ഡീലേഴ്സ് കോഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാപകല്‍ ഉപവാസം നടത്തിയിരുന്നു. കടകളടച്ചുള്ള പ്രതിഷേധം ഒഴിവാക്കാനായി സംഘടനാ പ്രതിനിധിക ജുമായി മന്ത്രിതല ചര്‍ച്ച നടത്തിയിരുന്നങ്കിലും വിജയിച്ചിരുന്നില്ല.
കോവിഡ് കാലത്ത് നല്കിയ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കമ്മിഷന് നല്‍കണമെന്ന കോടതിവിധി നടപ്പാക്കുക, ഭക്ഷ്യഭദ്രതാ
അവസാനിപ്പിക്കുക, ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, ആരോഗ്യ ഇന്‍ഷു റന്‍സും പെന്‍ഷനും നടപ്പാക്കുക തുട ങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.
ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ്സസ് അസോസിയേഷന്, കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് (അടൂര്‍ വിഭാഗം), കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്സ് അസോസിയേന്‍ (കൃഷ്ണപ്രസാ വിഭാഗം), കോള റേഷന്‍ എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു) എന്നീ സംഘടനകളാണ് സമരം നടത്തിയത്.