തുവ്വക്കോട് എല്‍.പി സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന് സി. അജയന് മാസ്റ്റര്‍ക്ക് യാത്രയയപ്പ്
ചേമഞ്ചേരി: തുവ്വക്കോട് എല്‍.പി സ്ക്കൂളിലെ പ്രധാനാദ്ധ്യാപകനായി വിരമിക്കുന്ന സി. അജയന് മാസ്റ്ററുടെ യാത്രയപ്പ് യോഗം സ്കൂള്‍ അങ്കണത്തില്‍ നടന്നു. യോഗം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയര്മാന് എം.പി. അശോകന് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന് മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ അതുല്ല്യ ബൈജു, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.ഷീല, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു സോമന്, വാര്‍ഡ് മെമ്പര്‍ സജിത ഷെറി, ബിജു കാവില്‍, സൈബര്‍ പ്രഭാഷകന്‍ രംഗീഷ് കടവത്ത്, കെ. പ്രദീപന്, രാമചന്ദ്രന് മണാട്ട്, മുജീബ് റഹ്മാന്, സ്കൂള്‍ മാനേജര്‍ അതുല്‍ ഹരിദാസ്, ഇന്ദിര ടീച്ചര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ കാലാ പരിപാടികളും അരങ്ങേറി. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ രഞ്ജിത്ത് കുനിയില്‍ സ്വാഗതവും സാഹിന ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.