സ്‌കോളര്‍ഷിപ്പ് തിളക്കത്തില്‍ ആന്തട്ട ഗവണ്‍മെന്റ് യുപി സ്‌കൂള്‍; വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


കൊയിലാണ്ടി: വിവിധ സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ വിജയിച്ചവരെ അനുമോദിച്ച് ആന്തട്ട ഗവണ്‍മെന്റ് യുപി സ്‌കൂള്‍. എല്‍.എസ്.എസ്, യു.എസ്.എസ്, സംസ്‌കൃതം സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ എന്റോവ്‌മെന്റ് എന്നിവ ലഭിച്ച വിദ്യാര്‍ഥികളെയാണ് അനുമോദിച്ചത്. ബാബുരാജ് പി അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.

പരീക്ഷയില്‍ വിജയ വരിച്ച പതിനഞ്ച് പ്രതിഭകളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് മെമന്റോ നല്‍കി അനുമോദിച്ചു. ദീര്‍ഘകാലം സ്‌കൂളില്‍ സേവനമനുഷ്ഠിച്ച ഈ വര്‍ഷം പിരിയുന്ന മുന്‍ അധ്യാപകനായ രവിമാസ്റ്റക്ക് ചടങ്ങില്‍ ആദര സൂചകമായി മെമന്റോ നല്‍കി. സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് ലഭിച്ച പത്ത് കുട്ടികളെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ മെമന്റോ നല്‍കി. അക്ഷര കുഞ്ഞുണ്ണി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ്, പടിഞ്ഞാറയില്‍ ഗോപാലന്‍ മാസ്റ്റര്‍ എന്റോവ്‌മെന്റ്, മണന്തല ചിരുതക്കുട്ടി, മണന്തല ചോയിക്കുട്ടി, നാരായണന്‍ ബിന്ദു ബേക്കറി എന്നീ എന്റോവ്‌മെന്റുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.

ചടങ്ങില്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ശ്രീമതി ബിന്ദു മുതിരക്കണ്ടത്തില്‍, പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജുബീഷ്, രണ്ടാം വാര്‍ഡ് മെമ്പര്‍ സുധ കാവുങ്കല്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ സുധ എം പി, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ വേലായുധന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി പീതാബരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് എ ഹരിദാസ് സ്വാഗതവും പ്രധാനാധ്യാപകന്‍ ശ്രീ ദിനേശ് കുമാര്‍ നന്ദിയും പറഞ്ഞു.