വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറച്ചു; പുതുക്കിയ വില അറിയാം


Advertisement

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയില്‍ കുറവ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.

Advertisement

അതേസമയം, ഗാര്‍ഹിക പാചക വാതക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല. 2024 മെയ് 1ന് 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 19രൂപ കുറച്ചിരുന്നു. പുതിയ മാസം ആരംഭിക്കുന്നതോടെ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകും.

Advertisement
Advertisement