തച്ചന്‍കുന്ന് തെരുവത്ത് കണ്ടി മീത്തല്‍ കണാരന്‍ അന്തരിച്ചു


പയ്യോളി: തച്ചന്‍കുന്ന് രജിസ്റ്റര്‍ ഓഫീസിനടുത്ത് തെരുവത്ത് കണ്ടി മീത്തല്‍ കണാരന്‍ (റിട്ട. പി.ടി.എസ് പി.എച്ച്.സി കോട്ടക്കല്‍) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

കോണ്‍ഗ്രസിന്റെ മുന്‍ ബൂത്ത് പ്രസിഡന്റായിരുന്നു. എസ്.എന്‍.ഡി.പി തച്ചന്‍കുന്ന് ശാഖ പ്രസിഡന്റായിരുന്നു.

ഭാര്യ: വസന്ത. മക്കള്‍: ബിജില, ബിജേഷ് (പൊലീസ് സ്റ്റേഷന്‍ പയ്യോളി), ബിനില. മരുമക്കള്‍: മനോജ് കാരയാട്ട് (ഇരിങ്ങത്ത് യു.പി. സ്‌കൂള്‍). സനില (ഇരിങ്ങല്‍), സജീഷ് (ഊരാളുങ്കല്‍ സൊസൈറ്റി).

സഹോദരങ്ങള്‍: നാരായണി (ഇരിങ്ങല്‍), ശ്രീധരന്‍ പുതുക്കോട്ട്. സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.