സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി


Advertisement
കോഴിക്കോട്: ശക്തമായ മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ ആറെ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് പലയിടത്തും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.

Advertisement

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Advertisement

കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട് ജില്ലയില്‍ തോരാമഴയാണ്. മലയോരത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ഭീതി ഉയര്‍ത്തുകയാണ്. ശക്തമായ മഴയിലെ വെള്ളക്കെട്ടുകാരണം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലായി. തോടുകളും പൂനൂര്‍ പുഴ, മുത്തപ്പന്‍ പുഴ, ചാലിയാര്‍ എന്നിവ കരകവിഞ്ഞൊഴുകി.

Advertisement