മൂരാട് പാലം താല്‍ക്കാലികമായി അടച്ചു; ഇന്ന് പയ്യോളി വടകര മേഖലയില്‍ ഗതാഗത നിയന്ത്രണം


പയ്യോളി: അറ്റകുറ്റപ്പണികള്‍ക്കായി മൂരാട് പാലം താല്‍ക്കാലികമായി അടച്ചു. ഈ മേഖലയില്‍ ഇന്ന് ഉച്ചവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട് ഭാഗത്തുനിന്നുംവരുന്ന വാഹനങ്ങള്‍ പയ്യോളി ടൗണില്‍ നിന്നും കീഴൂര്‍ മണിയൂര്‍ വഴി വടകരയ്ക്ക് പോകണം. വടകരയില്‍ നിന്നുള്ള വാഹനങ്ങള്‍ തിരിച്ചും.