തിരുവന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; കണ്ടെത്തിയത് സീറ്റ് ബെല്‍റ്റ് ധരിച്ച് കഴുത്തറുത്ത നിലയില്‍
തിരുവനന്തപുരം: തിരുവന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ യുവാവിന്റെ മൃതദേഹം. കേരള-തമിഴ്നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയ്ക്ക് സമീപം ഒറ്റാമരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. നാട്ടുകാരാണ് രാത്രി 12 മണിയോടെ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.