വായനയുടെ പ്രാധാന്യവും സാഹിത്യലോകത്തെ പുത്തന്‍ അനുഭവങ്ങളും ചര്‍ച്ചയായി; കൊയിലാണ്ടി നഗരസഭയുടെ വായനം 2024ന് വായനാദിനത്തില്‍ തുടക്കമായി


കൊയിലാണ്ടി: നഗരസഭ സി.ഡി.എസിന്റെ വായനം-2024 വായനാദിനത്തില്‍ നഗരസഭ ടൗണ്‍ ഹാളില്‍ തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു പദ്ധതി അവതരണം
നടത്തി.

സാംസ്‌ക്കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ ശശി കോട്ടിലിനേയും നീന്തല്‍ പരിശീലകനായ നാരയണനെയും ആദരിച്ചു. വായനാദിനത്തിന്റെ മുഖ്യാതിഥികളായി. എത്തിചേരുകയും വായനയുടെ പ്രാധാന്യത്തെയും സാഹിത്യലോകത്തിലെ പുത്തന്‍ അനുഭവങ്ങളെ പറ്റിയും ഷൈമ.പി.വി, അഷിത ജിനു, അമര്‍ജ്യോതി, ജെ.ആര്‍ ജ്യോതി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.പ്രജില, കെ.എ.ഇന്ദിര നിജില പറവക്കൊടി, ഊര്‍മ്മിള മെമ്പര്‍ സെക്രട്ടറി വി.രമിത എന്നിവര്‍ ആശംസകള്‍ അരപ്പിച്ച് സംസാരിച്ചു. സി.ഡി.എസ് തലത്തിലും എ.ഡി.എസ് തലത്തിലും സമ്മാനര്‍ഹരായ മുഴുവന്‍ വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും വിതരണം
ചെയ്തു. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.പി.ഇന്ദുലേഖ സ്വാഗതവും സുധിന നന്ദിയും പറഞ്ഞു.