വടകരയില്‍ തെരുവുനായ ആക്രമണം, 15 പേര്‍ക്ക് കടിയേറ്റു; കടിയേറ്റവരില്‍ അഞ്ചും മൂന്നും വയസുള്ള കുട്ടികളും
വടകര: ഏറാമലയില്‍ തെരുവുനായ ആക്രമണം. കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് നായയുടെ കടിയേറ്റു. അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളും ആക്രമിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികള്‍ക്കാണ് കടിയേറ്റത്. ഒരുനായ തന്നെയാണ് ഇത്രയും പേരെ ആക്രമിച്ചതെന്നാണ് വിവരം.
കടിയേറ്റവര്‍ വടകര ജില്ലാ ആശുപത്രി, മാഹിയിലെ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായി ചികിത്സയിലാണ്. നായയെ കണ്ടെത്താനായിട്ടില്ല. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചു.