Tag: Dog Attack

Total 2 Posts

മേപ്പയ്യൂരില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്ന നാലുവയസുകാരനെ തെരുവുനായ ആക്രമിച്ചു. ഇന്നലെയാണ് സംഭവം. ചാപ്പറമ്പില്‍ സിറാജിന്റെ മകന്‍ ആമിസ് അമനെയാണ് നായ ആക്രമിച്ചത്. കുട്ടിയുടെ തലയിലും കഴുത്തിലുമാണ് പരിക്കേറ്റത്. കുട്ടിയെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സതേടി. കുട്ടിയെ ആക്രമിച്ച നായയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്തുകാര്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍

മൂന്ന് വയസുകാരിയെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു, മറ്റ് രണ്ട് കുട്ടികൾക്കും പശുക്കുട്ടിക്കും നേരെയും ആക്രമണം; അരിക്കുളം തിരുവങ്ങായൂരിൽ ഭ്രാന്തൻ നായയുടെ വിളയാട്ടം, നാട്ടുകാർ ഭീതിയിൽ

അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഭ്രാന്തന്‍ നായകളുടെ വിളയാട്ടം. പഞ്ചായത്തിലെ തിരുവങ്ങായൂര്‍ വാര്‍ഡിലാണ്  ഭ്രാന്തന്‍ നായ ശല്യം രൂക്ഷമായത്. ആക്രമണത്തില്‍ പിഞ്ചു കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പാറുകുന്നത്ത് ആഷിക്കിന്റെ മൂന്ന് വയസ്സുകാരിയായ മകളെ നായ ഓടിയെത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിലിനെതുടര്‍ന്ന് അലക്കുകയായിരുന്ന ഉമ്മ ഓടിയെത്തിയപ്പോഴാണ്