എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് ആദരം; പ്രതിഭാ സംഗമം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി


Advertisement

പയ്യോളി : ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാർത്ഥികളെയും പ്രതിഭാ സംഗമത്തിൽ അനുമോദിച്ചു.

Advertisement

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എൽ.ജി ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. നന്തിയിലെ വൃന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് സി ടി അജയ്ഘോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി അനൂപ് സംസാരിച്ചു. നന്തി മേഖല സെക്രട്ടറി വിപിൻ രാജ് സ്വാഗതം പറഞ്ഞു.

Advertisement
Advertisement