കുഞ്ഞിളം കൈകളില്‍ മൈലാഞ്ചിമൊഞ്ചുമായ് ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍; മെഹന്തി ഫെസ്റ്റുമായി നടുവണ്ണൂര്‍ ഗവ. എച്ച്.എസ്.എസിലെ മഴവില്‍ കലാ കൂട്ടായ്മ


ചെങ്ങോട്ടുകാവ്: ബക്രീദ് ആഘോഷത്തിന്റെ മുന്നോടിയായി ചെങ്ങോട്ട് കാവ് ഈസ്റ്റ് യു.പി സ്‌കൂളില്‍ ‘ മൈലാഞ്ചിമൊഞ്ച് ‘ 2k24 സമുചിതമായി ആഘോഷിച്ചു. എല്‍.പി, യു.പി തലത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. കുഞ്ഞിളം കൈകള്‍ മൈലാഞ്ചിമൊഞ്ചിന്റെ മനോഹാരിതയില്‍ വര്‍ണാഭമായി.

ഹെഡ് ടീച്ചര്‍ തേജസ്സി ആശംസകള്‍ നേര്‍ന്നു. മത്സരത്തില്‍ സുരേഷ് കുമാര്‍, വിപിന്‍, ജിനു, മഞ്ജു,വിജില,അഞ്ജന എന്നിവര്‍ വിധികര്‍ത്താക്കള്‍ ആയി. ജാഫര്‍ ചേനോളി നേതൃത്വം നല്‍കി.

നടുവണ്ണൂര്‍: പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടുവണ്ണൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ മഴവില്‍ കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന മൊഞ്ചുള്ള മൈലാഞ്ചി-മെഹന്തി ഫെസ്റ്റ് പ്രധാനാധ്യാപകന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ്ബാബു, ശ്രീജേഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് എ.ഷീജ, വി.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.