നൈറ്റ് കര്‍ഫ്യൂവിനെതിരായ സമരം: കോഴിക്കോട് എന്‍.ഐ.ടിയിലെ അഞ്ച് വിദ്യാര്‍ഥികളില്‍ നിന്ന് 33 ലക്ഷം ഈടാക്കാന്‍ നോട്ടീസ്
കോഴിക്കോട്: നൈറ്റ് കര്‍ഫ്യുവിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ പിഴയിട്ട് കാലിക്കറ്റ് എന്‍.ഐ.ടി. സമരത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ഥികള്‍ക്കായി 33ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. വൈശാഖ് പ്രേംകുമാര്‍, കൈലാഷ് നാഥ്, ഇര്‍ഷാദ് ഇബ്രാഹിം, ആദര്‍ഷ്, ബെന്‍ തോമസ് എന്നിവര്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഒരു വിദ്യാര്‍ഥി 6,61,155 രൂപ അടക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. മാര്‍ച്ച് 22 ന് കാമ്പസില്‍ നടന്ന സമരത്തിന് നേതൃത്വം കൊടുത്തുവെന്ന് പറഞ്ഞാണ് പിഴയിട്ടിരിക്കുന്നത്. സമരം മൂലം ജീവനക്കാര്‍ക്ക് ക്യാമ്പസില്‍ പ്രവേശിക്കാനാവാത്തത് കാരണം അന്ന് ക്യാമ്പസ് പ്രവര്‍ത്ത്ിക്കാനാവാത്തത് കാരണം ക്യാമ്പസിനുണ്ടായ നഷ്ടം വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
നേരത്തെ 24 മണിക്കൂര്‍ കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ നൈറ്റ് കര്‍ഫ്യു സര്‍ക്കുലര്‍ പുറത്തിറക്കിയതോടെ രാത്രി 11 മണി വരെയാക്കി. വിദ്യാര്‍ഥികള്‍ അര്‍ധ രാത്രിക്ക് മുമ്പ് ഹോസ്റ്റലില്‍ തിരിച്ചു കയറണമെന്നതടക്കമുള്ള സര്‍ക്കുലര്‍ ഡീന്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.