സിനിമാ ഷൂട്ടിം​ഗിനിടെ നടൻ ജോജു ജോർജിന് പരുക്ക്; അപകടം ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ


പോണ്ടിച്ചേരി: ഷൂട്ടിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫിന്റെ’ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്.

പോണ്ടിച്ചേരിയില്‍ വച്ചായിരുന്നു ഷൂട്ടിങ്. സംഭവത്തില്‍ നടന്റെ ഇടതു കാല്‍പ്പാദത്തിന്റെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. . പരിക്കേറ്റതിനെ തുടര്‍ന്ന് രാത്രിയില്‍ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി.

അപകടസമയത്ത് നടന്‍ കമല്‍ഹാസനും നസീറിനുമൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്.