പാരമ്പര്യ നെല്ലിനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി; പേരാമ്പ്രയുടെ സ്വന്തം പേരാമ്പ്ര റൈസ് വിപണിയിലിറക്കി


പേരാമ്പ്ര: പേരാമ്പ്ര റൈസ് വിപണിയിലിറക്കി പേരാമ്പ്ര പഞ്ചായത്ത്. കൃഷിഭവന്റെയും പഞ്ചായത്തിന്റെയും മേല്‍നോട്ടത്തില്‍ പരമ്പരാഗത നെല്ല് പ്രോത്സാഹന പദ്ധതിയിലൂടെയാണ് പേരാമ്പ്ര റൈസ് വിപണിയിലിറക്കിയത്. എടവരാട് മൂന്നേക്കറോളം സ്ഥലത്ത് അനശ്വര സംഘം വിളയിച്ചെടുത്ത രക്തശാലി നെല്ലാണ് പേരാമ്പ്ര റൈസ് എന്ന ബ്രാന്‍ഡില്‍ വിപണിയിലിറക്കിയത്.

കേരളത്തില്‍ നിന്നും അന്യം നിന്ന് പോകുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിക്കാനും പരമാവധി ലാഭം കര്‍ഷകര്‍ക്കുതന്നെ എത്തിക്കാനും ലക്ഷ്യം വെച്ചുള്ള പദ്ധതിയാണിത്. പഞ്ചായത്ത് പരിധിയില്‍ ഉത്പാദിപ്പിക്കുന്ന മുഴു വന്‍നെല്ലും പേരാമ്പ്ര റൈസ് എന്ന ബ്രാന്‍ഡില്‍ വിപണിയി ലേക്കിറക്കാനാണ് ഭരണസമിതിയുടെ ലക്ഷ്യം.

ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.കെ. പ്രേമന്‍, പി. ജോന, കെ.കെ. അമ്പിളി, കാര്‍ഷിക വി കസനസമിതി അംഗങ്ങളായ സി.കെ. അശോകന്‍, ഗോപാല കൃഷ്ണന്‍ തണ്ടോറപ്പാറ, കൃഷിഓഫീസര്‍ നിസാം അലി, അനശ്വര സംഘം പ്രസിഡന്റ് കെ. രാജന്‍, പത്മജന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.