2020 ല്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ബന്ധുവിന് 140 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി


മലപ്പുറം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും പ്രതി അടക്കണം.

2020 ല്‍ കോട്ടക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. പിഴ കൂടാതെ ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി ഉത്തരവിട്ടത്.